കട്ടപ്പന സരസ്വതി വിദ്യാപീഠം വാർഷികം ആഘോഷിച്ചു
കട്ടപ്പന സരസ്വതി വിദ്യാപീഠം വാർഷികം ആഘോഷിച്ചു

ഇടുക്കി : കട്ടപ്പന സരസ്വതി വിദ്യാപീഠം വിദ്യാലയത്തിൻ്റെ വാർഷികം 'പ്രയാഗ് 25' വിപുലമായി ആഘോഷിച്ചു. കട്ടപ്പന സീനിയർ ഡിവിഷണൽ സബ് ജഡ്ജ് സിജി എൻ എൻ ഉദ്ഘാടനം ചെയ്തു.
144 വർഷത്തിൽ ഒരിക്കൽ നടക്കുന്ന മഹാ കുംഭമേളക്ക് ആദരവ് അർപ്പിച്ച് ആണ് വിദ്യാലയ വാർഷികത്തിന് ' പ്രയാഗ് 25 എന്ന പേര് നൽകിയത്.
ഗുരുകുലം എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ശ്രീനഗരി രാജൻ അധ്യ ക്ഷനായി . ഭാരതീയ വിദ്യാ നികേതൻ കേരള ഘടകം സെക്രട്ടറി റെജി കെ ആർ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ അനീഷ് കെ എസ്, മാനേജർ എം ടി
ഷിബു, ഗുരുകുലം ട്രസ്റ്റ് ജോയിൻ്റ് സെക്രട്ടറിമാരായ ടിഎസ് മധു, ഡോ.ഗീതമ്മ, മാതൃ സമിതി പ്രസിഡൻ്റ് ശ്രീമതി സൗമ്യ അനിൽ, പിടിഎ പ്രസിഡൻ്റ്, ടിഎൻ രവീന്ദ്രൻ, വൈസ് പ്രിൻസിപ്പൽ റാണി മോൾ കെ നായർ എന്നിവർ സംസാരിച്ചു.
What's Your Reaction?






