സര്‍ക്കാര്‍ ആശുപത്രികള്‍ ആളെ കൊല്ലുന്ന കേന്ദ്രങ്ങളായി മാറി: ജോയി വെട്ടിക്കുഴി
സര്‍ക്കാര്‍ ആശുപത്രികള്‍ ആളെ കൊല്ലുന്ന കേന്ദ്രങ്ങളായി മാറി: ജോയി വെട്ടിക്കുഴി

ഇടുക്കി: കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍ ആളെ കൊല്ലുന്ന കേന്ദ്രങ്ങളായി മാറിയെന്ന് യുഡിഎഫ് ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം കമ്മിറ്റി ഓഫീസില്‍നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ടൗണ്‍ ചുറ്റി ഗാന്ധി സ്‌ക്വയറില്‍ സമാപിച്ചു. തുടര്‍ന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ കോലം കത്തിച്ചു. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി. കെപിസിസി സെക്രട്ടറി തോമസ് രാജന്‍, ജോയി പോരുന്നോലി, കെ എ മാത്യു, ഷാജി വെള്ളംമാക്കല്‍, ഷമേജ് കെ ജോര്‍ജ്, പ്രശാന്ത് രാജു, ലീലാമ്മ ബേബി, ബിനോയി വെണ്ണിക്കുളം, റൂബി വേഴമ്പത്തോട്ടം, കെ എസ് സജീവ്, ബിജു പുന്നോലി, ജോണി വടക്കേക്കര, ജിതിന്‍ ഉപ്പുമാക്കല്‍, അരുണ്‍കുമാര്‍ കാപ്പുകാട്ടില്‍, ഷിബു പുത്തന്‍പുരയ്ക്കല്‍, ഷാജന്‍ എബ്രഹാം, റിന്റോ വേലനാത്ത്, ജോര്‍ജ്കുട്ടി നടയ്ക്കല്‍, പൊന്നപ്പന്‍ അഞ്ചപ്ര എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






