അണക്കരയില്‍ പിക്കപ്പ് ഇടിച്ച് കാല്‍നടയാത്രികന് ഗുരുതര പരിക്ക്
അണക്കരയില്‍ പിക്കപ്പ് ഇടിച്ച് കാല്‍നടയാത്രികന് ഗുരുതര പരിക്ക്
ഇടുക്കി: അണക്കരയില്‍ പിക്കപ്പ് ഇടിച്ച് വയോധികന് ഗുരുതരമായി പരിക്കേറ്റു. അണക്കര ചെല്ലാര്‍കോവില്‍ വെള്ളമറ്റത്തില്‍ തോമസ് മത്തായി(74) ക്കാണ് പരിക്ക്. വ്യാഴാഴ്ച രാവിലെ 11.30ഓടെ എസ്ബിഐ ശാഖയ്ക്കുമുമ്പിലാണ് അപകടം. റോഡരികിലൂടെ പോകുകയായിരുന്ന ഇദ്ദേഹത്തെ പിക്കപ്പ് പിറകില്‍നിന്ന് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ തോമസിനെ അണക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കിയശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചു. വണ്ടന്‍മേട് പൊലീസ് നടപടി സ്വീകരിച്ചു.
What's Your Reaction?

