രാജാക്കാട് ബസ് സ്റ്റാന്‍ഡിലെ ശൗചാലയത്തിന്റെ പ്രവര്‍ത്തനം നിലച്ചു: യാത്രക്കാരും വ്യാപാരികളും ദുരിതത്തില്‍
രാജാക്കാട് ബസ് സ്റ്റാന്‍ഡിലെ ശൗചാലയത്തിന്റെ പ്രവര്‍ത്തനം നിലച്ചു: യാത്രക്കാരും വ്യാപാരികളും ദുരിതത്തില്‍

ഇടുക്കി: രാജാക്കാട് ബസ് സ്റ്റാന്‍ഡിലെ ശൗചാലയത്തിന്റെ പ്രവര്‍ത്തനം നിലച്ചതോടെ യാത്രക്കാരും വ്യാപാരികളും ദുരിതത്തില്‍. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള ശൗചാലയമാണ് വെള്ളമില്ലെന്ന കാരണത്താല്‍ പൂട്ടിയിട്ടിരിക്കുന്നത്. അറ്റകുറ്റപ്പണികള്‍ നടത്താനോ ബദല്‍ സംവിധാനം ഒരുക്കാനോ അധികൃതര്‍ക്ക് തയ്യാറാകുന്നില്ല. യാത്രക്കാര്‍ പലതവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ല. ബസ് സ്റ്റാന്‍ഡിലെത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ അത്യാവശ്യഘട്ടങ്ങളില്‍ ആശ്രയിക്കുന്നത് സമീപത്തെ ഹോട്ടലുകളെയാണ്.
What's Your Reaction?






