വേനലില്‍ കൃഷിനാശം സംഭവിച്ച അയ്യപ്പന്‍കോവിലിലെ കര്‍ഷകര്‍ക്ക് ധനസഹായം നിഷേധിച്ചതായി പരാതി
വേനലില്‍ കൃഷിനാശം സംഭവിച്ച അയ്യപ്പന്‍കോവിലിലെ കര്‍ഷകര്‍ക്ക് ധനസഹായം നിഷേധിച്ചതായി പരാതി

ഇടുക്കി: അയ്യപ്പന്‍കോവിലില്‍ കഴിഞ്ഞ വര്‍ഷത്തെ കനത്ത വേനലില്‍ കൃഷിനശിച്ച കര്‍ഷകര്‍ക്ക് സര്‍ക്കാരില്‍ നിന്നുള്ള ധനസഹായം നിഷേധിച്ചതായി പരാതി. കനത്ത വേനലില്‍ നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് 10 കോടി രൂപ ബഡ്ജറ്റില്‍ വകയിരുത്തിയിരുന്നു. എന്നാല്‍ അപേക്ഷക്കൊപ്പം കരമടച്ച രസീത് ഉള്‍പ്പെടെ ഹാജരാക്കണമെന്ന നിബന്ധനയാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. കൃഷിഭവന്റെ നിബന്ധനകളും നയങ്ങളും അടിച്ചേല്‍പ്പിക്കുമ്പോള്‍ അര്‍ഹരായവര്‍ക്ക് ധനസഹായം ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. ധനസഹായം ലഭിക്കാത്തതിനാല്‍ ബാങ്കില്‍നിന്ന് ലോണ്‍ എടുത്ത് കൃഷി ചെയ്യേണ്ട സ്ഥിതിയിലാണ് കര്‍ഷകര്‍. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കര്‍ഷിക മേഖലയെ സംരക്ഷിക്കുന്നതിനായുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
What's Your Reaction?






