ലഹരി വിരുദ്ധ ബോധവല്‍ക്കരണം: ജി ടെക് റോഡ് ഷോയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി

ലഹരി വിരുദ്ധ ബോധവല്‍ക്കരണം: ജി ടെക് റോഡ് ഷോയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി

Dec 17, 2025 - 15:03
 0
ലഹരി വിരുദ്ധ ബോധവല്‍ക്കരണം: ജി ടെക് റോഡ് ഷോയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി
This is the title of the web page

ഇടുക്കി: ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ജി ടെക് കമ്പ്യൂട്ടര്‍ എഡ്യൂക്കേഷന്‍ നടത്തിവരുന്ന റോഡ് ഷോയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി. കട്ടപ്പന നഗരസഭ കൗണ്‍സിലര്‍മാര്‍, കട്ടപ്പന പൊലീസ് എന്നിവര്‍ പങ്കെടുത്തു. റോഡ് ഷോ ടൗണ്‍ ചുറ്റി അമര്‍ജവാന്‍ യുദ്ധ സ്മാരകത്തില്‍ സമാപിച്ചു. കട്ടപ്പന സെന്റര്‍ ഡയറക്ടര്‍ ഫാ. ജെയിംസ് കുര്യന്‍ പുതിയപുരയിടത്തില്‍ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. കട്ടപ്പന എക്‌സൈസ് സിഇഒ രേഖ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ വിമുക്ത ഭടന്‍മാരെ ആദരിച്ചു. തുടര്‍ന്ന് ലഹരിക്കെതിരെയുള്ള സ്റ്റിക്കര്‍ പതിച്ച ബലൂണുകള്‍ ആകാശത്തേയ്ക്ക് പറത്തി. വിദ്യാര്‍ഥികള്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow