ബി.എം.എസ് കട്ടപ്പന മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊഴിലാളിദിനാചരണം
ബി.എം.എസ് കട്ടപ്പന മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊഴിലാളിദിനാചരണം

ഇടുക്കി: ബി.എം.എസ് കട്ടപ്പന മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊഴിലാളിദിനം ആചരിച്ചു. സംസ്ഥാന സെക്രട്ടറി കെ. വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്തു. ഇടുക്കിക്കവലയില്‍ നിന്നും ആരംഭിച്ച പ്രകടനം പുതിയ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. 1955 ജൂലൈ 23ന് ലോകമാന്യ ബാലഗംഗാധരതിലകന്റെ ജന്മദിനത്തില്‍ ആരംഭിച്ച ഭാരതീയ മസ്ദൂര്‍ സംഘം, അതിന്റെ തുടക്കം മുതല്‍ വിശ്വകര്‍മ ജയന്തി ദേശീയ തൊഴിലാളി ദിനമായി ആഘോഷിച്ചു വരികയാണ്. ബി.എം.എസ് ന്റെ അടിസ്ഥാന മുദ്രാവാക്യങ്ങളില്‍ ഒന്നായ ദേശീയ ബോധമുള്ള തൊഴിലാളി എന്ന സങ്കല്‍പ്പത്തിന് അനുസൃതമായാണ് ദേവശില്‍പ്പിയായ വിശ്വ കര്‍മ്മാവിന്റെ ജന്മദിനം തൊഴിലാളി ദിനമായി ആഘോഷിക്കുന്നത്. യോഗത്തില്‍ പി.പി.ഷാജി, ജിന്‍സ് ജോസഫ്, സതീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






