കട്ടപ്പന നഗരസഭയിലെ കര്‍ഷകര്‍ക്ക് വളം വിതരണം ചെയ്തു
കട്ടപ്പന നഗരസഭയിലെ കര്‍ഷകര്‍ക്ക് വളം വിതരണം ചെയ്തു

ഇടുക്കി: ജനകീയസൂത്രണം പദ്ധതിപ്രകാരം കട്ടപ്പന നഗരസഭാപരിധിയിലെ കര്‍ഷകര്‍ക്ക് 50 ശതമാനം സബ്‌സിഡി നിരക്കില്‍ രാസവളം വിതരണം ചെയ്തു. ചെയര്‍പേഴ്സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തില്‍ 30 കര്‍ഷകര്‍ക്ക് വളം നല്‍കി. സ്ഥലത്തിന്റെ വിസ്തീര്‍ണം അനുസരിച്ച് ഒരുകര്‍ഷകന് 100 കിലോ ഫാക്ടംഫോസും 100 കിലോ പൊട്ടാഷുമാണ് വിതരണം ചെയ്തത്. 56 ലക്ഷം രൂപ ഇതിനായി നഗരസഭ വകയിരുത്തി. പദ്ധതി കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുമെന്ന് വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി പറഞ്ഞു. കൗണ്‍സിലര്‍മാരായ സിബി പാറപ്പായി, ജോയി ആനിത്തോട്ടം, സിജു ചക്കുംമൂട്ടില്‍, കൃഷി ഓഫീസര്‍ ആഗ്നസ് ജോസ്, കട്ടപ്പന സഹകരണ ബാങ്ക് സെക്രട്ടറി റോബിന്‍സ് ജോര്‍ജ്, ഹരി എസ് നായര്‍, ജോസ് ആനക്കല്ലില്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






