ചപ്പാത്ത് കരിന്തരുവി പാലത്തിനടിയില്‍ മധ്യവയസ്‌കന്‍ മരിച്ചനിലയില്‍
ചപ്പാത്ത് കരിന്തരുവി പാലത്തിനടിയില്‍ മധ്യവയസ്‌കന്‍ മരിച്ചനിലയില്‍

ഇടുക്കി: ചപ്പാത്ത് കരിന്തരുവി പാലത്തിനടിയില്‍ മധ്യവയസ്‌കനെ മരിച്ചനിലയില്‍ കണ്ടെത്തി. ചീന്തലാര്‍ രണ്ടാംഡിവിഷന്‍ സ്വദേശി ഷണ്‍മുഖവേല്‍ പാണ്ഡ്യന്‍(ജയന്‍) ആണ് മരിച്ചത്. വീട്ടുകാരുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ ഇദ്ദേഹം വര്‍ഷങ്ങളായി പാലത്തിനടിയിലാണ് താമസിച്ചിരുന്നത്. പ്രദേശവാസികളുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു. പലപ്പോഴും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും പ്രദേശവാസികള്‍ പറയുന്നു. കരിന്തരുവിയിലെ കടയില്‍ എല്ലാദിവസവും രാവിലെ ചായ കുടിക്കാന്‍ എത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ കാണാത്തതിന്‍െ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയില്‍ കണ്ടത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉപ്പുതറ പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം സംസ്‌കരിക്കും.
What's Your Reaction?






