ഉപ്പുതറ പത്തേക്കറില്‍ വിദ്യാര്‍ഥി വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍
ഉപ്പുതറ പത്തേക്കറില്‍ വിദ്യാര്‍ഥി വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍
ഇടുക്കി: ഉപ്പുതറ പത്തേക്കറില്‍ വീടിനുള്ളില്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പള്ളിപ്പറമ്പില്‍ റെജിയുടെ മകന്‍ സോനു പി റെജി(13) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 5ഓടെ സഹോദരി സോനാ വീട്ടിലെത്തിയപ്പോള്‍ വാതില്‍ പൂട്ടിയ നിലയില്‍ കാണപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് സോനുവിനെ തൂങ്ങിയനിലയില്‍ കണ്ടത്. തുടര്‍ന്ന് ഉപ്പുതറ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി നടപടി പൂര്‍ത്തീകരിച്ച് പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മേരികുളം സെന്റ് മേരിസ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് സോനു. വിദ്യാര്‍ഥിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ഫോറന്‍സിക് സംഘം പരിശോധന നടത്തി. സംസ്‌കാരെ ചൊവ്വാഴ്ച വൈകിട്ട് 3ന് പത്തേക്കര്‍ ട്രൂ ജീസസ് പള്ളി സെമിത്തേരിയില്‍.
What's Your Reaction?

