ജില്ലാ ക്ഷീര സംഗമം ഒക്ടോബര്‍ 3, 4 തീയതികളില്‍ ഇരട്ടയാര്‍ നാങ്കുതൊട്ടിയില്‍
ജില്ലാ ക്ഷീര സംഗമം ഒക്ടോബര്‍ 3, 4 തീയതികളില്‍ ഇരട്ടയാര്‍ നാങ്കുതൊട്ടിയില്‍
ഇടുക്കി: ജില്ലാ ക്ഷീര സംഗമം ഒക്ടോബര്‍ 3, 4 തീയതികളില്‍ ഇരട്ടയാര്‍ നാങ്കുതൊട്ടിയില്‍ നടക്കും. സംഗമത്തിന് മുന്നോടിയായുള്ള സംഘാടകസമിതി രൂപീകരണ യോഗം നാങ്കുതൊട്ടി ക്ഷീര സംഘത്തില്‍ നടന്നു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജോസുകുട്ടി കണ്ടമുണ്ടയില്‍ ഉദ്ഘാടനം ചെയ്തു. സംഗമത്തില്‍ സെമിനാറുകള്‍, ശില്‍പശാലകള്‍, മികച്ച ക്ഷീര കര്‍ഷകരെയും ക്ഷീരസംഘങ്ങളെയും ജീവനക്കാരെയും ആദരിക്കല്‍, ഡയറി എക്സിബിഷന്‍, കല കായിക മത്സരങ്ങള്‍ എന്നിവ നടത്തും. ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍
അധ്യക്ഷനായി. ജില്ലാ ക്ഷീര വികസന വികസന ഡെപ്യൂട്ടി ഡയറക്ടര്‍ ബെറ്റി ജോഷ്വാ പദ്ധതി വിശദീകരിച്ചു. ജോണ്‍സണ്‍ കെ കെ, പോള്‍ മാത്യു, അജേഷ് മോഹനന്‍ നായര്‍, ജോസ് തച്ചാപറമ്പില്‍, ജിഷ ഷാജി, സണ്ണി തെങ്ങുംപള്ളി, ജോസുകുട്ടി അരിപ്പറമ്പില്‍, സോണി ചെള്ളാമഠം, നാങ്കുതൊട്ടി ആപ്‌കോസ് സെക്രട്ടറി അനില്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ക്ഷീരസംഘ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, മറ്റു ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?