വണ്ടിപ്പെരിയാറില്‍ കെ സ്റ്റോര്‍ തുറന്നു

വണ്ടിപ്പെരിയാറില്‍ കെ സ്റ്റോര്‍ തുറന്നു

Feb 28, 2026 - 15:13
 0
വണ്ടിപ്പെരിയാറില്‍ കെ സ്റ്റോര്‍ തുറന്നു
This is the title of the web page

ഇടുക്കി: പീരുമേട് താലൂക്കിലെ 30-ാമത് കെ സ്റ്റോര്‍ വണ്ടിപ്പെരിയാര്‍ മാര്‍ക്കറ്റില്‍ തുറന്നു. പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് ഉദ്ഘാടനംചെയ്തു. നിലവിലുള്ള റേഷന്‍കടകളില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തി നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ സേവനങ്ങളും ഉല്‍പ്പന്നങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് കെ സ്റ്റോര്‍ ആരംഭിക്കുന്ന. 5 കിലോ പാചകവാതക സിലണ്ടറുകള്‍, കോമണ്‍ സര്‍വീസ് സെന്ററുകള്‍ നല്‍കുന്ന സേവനങ്ങള്‍, സപ്ലൈകോയുടെ ശബരി ഉല്‍പ്പന്നങ്ങള്‍, മില്‍മ ഉല്‍പ്പന്നങ്ങള്‍, മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എന്നിവയും ഇവിടെ ലഭ്യമാകും. വൈസ് പ്രസിഡന്റ് ടി സുഭാഷ് അധ്യക്ഷനായി. അഴുത ബ്ലോക്ക് പഞ്ചായത്തംഗം പി എ അബ്ദുള്‍ റഷീദ് മുഖ്യപ്രഭാഷണം നടത്തി. ടി എച്ച് അബ്ദുള്‍ സമദ്, ശങ്കര്‍, കെ എ റഹ്നാസ് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow