പാറത്തോട് സര്‍വീസ് സഹകരണ ബാങ്ക് പരീക്ഷ വിജയികളെ അനുമോദിച്ചു
പാറത്തോട് സര്‍വീസ് സഹകരണ ബാങ്ക് പരീക്ഷ വിജയികളെ അനുമോദിച്ചു

ഇടുക്കി: കമ്പളികണ്ടം പാറത്തോട് സര്‍വീസ് സഹകരണ ബാങ്ക് അനുമോദനയോഗവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷ് ഉദ്ഘാടനം ചെയ്തു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 603-ാം റാങ്ക് നേടിയ അനുശ്രീ സത്യനെയും എസ്എസ്എല്‍സി, പ്ലസ് 2 പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാര്‍ഥികളെയും അനുമോദിച്ചു. ചടങ്ങില്‍ ബാങ്ക് പരിധിയിലുള്ള സ്‌കൂളുകള്‍ക്ക് കുട, ബാഗ് തുടങ്ങിയ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം എന്‍ വിജയന്‍ അധ്യക്ഷനായി. പ്രഭാഷകനും എഴുത്തുകാരനുമായ റെജി നളന്ദ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം മേരി ജോര്‍ജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി കുര്യാച്ചന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമംഗല വിജയന്‍, പഞ്ചായത്തംഗങ്ങളായ റാണി പോള്‍സണ്‍, പി കെ ഉണ്ണികൃഷ്ണന്‍, വക്കച്ചന്‍ തോമസ്, കെ എം ഷാജി, ബാങ്ക് സെക്രട്ടറി ടി.സി. രാജശേഖരന്‍ നായര്‍, ഡയറക്ടര്‍ വി വി ജോസഫ്, മുന്‍ മാനേജര്‍ പി ഐ ഐപ്പ്, പാറത്തോട് ആപ്‌കോസ് പ്രസിഡന്റ് തങ്കച്ചന്‍ മൈലാട്ടുമോളയില്‍, വി കെ സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






