അണക്കരയിൽ സ്വകാര്യ ബസും തൊഴിലാളികളുമായി എത്തിയ ജീപ്പും കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്
അണക്കരയിൽ സ്വകാര്യ ബസും തൊഴിലാളികളുമായി എത്തിയ ജീപ്പും കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്
ഇടുക്കി: കുമളി- മൂന്നാര്‍ സംസ്ഥാനപാതയില്‍ അണക്കര പാമ്പുപാറയില്‍ സ്വകാര്യ ബസും തൊഴിലാളികളെ കയറ്റിവന്ന ജീപ്പും കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍ ഉള്‍പ്പെടെ 2 പേരുടെ നില ഗുരുതരം. പരിക്കേറ്റവരെല്ലാം ജീപ്പിലുള്ളവരാണ്. ബുധനാഴ്ച രാവിലെ 7.30ഓടെയാണ് അപകടം. 14 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. കുമളിയില്‍നിന്ന് കട്ടപ്പനയിലേക്ക് പുറപ്പെട്ട ബസ് മറ്റൊരുവാഹനത്തെ മറികടക്കുന്നതിനിടെ പുളിയന്‍മലയില്‍നിന്ന് അണക്കരയിലേക്ക് പോയ ജീപ്പില്‍ ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ജീപ്പിന്റെ വാതില്‍ വെട്ടിപ്പൊളിച്ചാണ് തൊഴിലാളികളെ പുറത്തെടുത്തത്. പരിക്കേറ്റവര്‍ക്ക് അണക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കിയശേഷം തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ജീപ്പ് ഭാഗികമായി തകര്‍ന്നു. വണ്ടന്‍മേട് പൊലീസ് നടപടികള്‍ സ്വീകരിച്ചു.
What's Your Reaction?

