കഞ്ഞിക്കുഴിയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു
കഞ്ഞിക്കുഴിയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു
ഇടുക്കി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി കഞ്ഞിക്കുഴിയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. കേരളാ കോണ്‍ഗ്രസ്(എം) മണ്ഡലം പ്രസിഡന്റ് വാവച്ചന്‍ പെരുവലങ്ങാട്ട് അധ്യക്ഷനായി. കര്‍ഷക സംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ലിസി ജോസ്, ബിനു ടി.ആര്‍, ബേബി ഐക്കര, ജോഷി മാത്യു, സിബി പേന്താനം, എബിന്‍ ജോസഫ്, ദിലിപ് ഇ ടി, പ്രദീപ് എം എം എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

