പ്രകാശിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് അധ്യാപകന് പരിക്ക്
പ്രകാശിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് അധ്യാപകന് പരിക്ക്
ഇടുക്കി: പ്രകാശിനും ഉദയഗിരിക്കുമിടിയല്‍ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് കാറിലിടിച്ച് അധ്യാപകന് പരിക്കേറ്റു. രാജമുടി മാര്‍ സ്ലീവാ കോളേജിലെ അധ്യാപകനായ ഇരട്ടയാര്‍ ഇലവുങ്കല്‍ അലനാണ് പരിക്കേറ്റത്. യൂട്യൂബ് വ്‌ളോഗറായ ഉപ്പുതറ സ്വദേശി ഷാനിന്റെ കാറുമായാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ അലനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറില്‍നിന്ന് ഓയില്‍ ഒഴുകി റോഡില്‍ പടര്‍ന്നത് മറ്റ് ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതിന് കാരണമായി. കട്ടപ്പന അഗ്നിരക്ഷാസേന സ്ഥലത്തെത്തി ഇത് വൃത്തിയാക്കി.
What's Your Reaction?