ഇതര സംസ്ഥാനക്കാര്‍ രാസവസ്തു കലക്കി മീന്‍പിടിച്ചു: കൈതപ്പതാല്‍ ആറ്റിലെ വെള്ളം മലീമസം
ഇതര സംസ്ഥാനക്കാര്‍ രാസവസ്തു കലക്കി മീന്‍പിടിച്ചു: കൈതപ്പതാല്‍ ആറ്റിലെ വെള്ളം മലീമസം

ഇടുക്കി: ഉപ്പുതറ കൊച്ചുകരുന്തരുവിയിലെ കൈതപ്പതാല്‍ ആറ്റില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ വിഷാശമുള്ള രാസവസ്തു കലക്കി മീന്‍ പിടിച്ചതായി പരാതി. മീനുകള്‍ ചത്തുപൊങ്ങി ജലം മലീമസമായിരിക്കുകയാണ്. വിവരം പൊലീസില്‍ അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. നിരവധിപേര്‍ വീട്ടാവശ്യത്തിന് ഉപയോഗിക്കുന്നത് ആറ്റിലെ വെള്ളമാണ്. തേയിലത്തോട്ടത്തിലെ തൊഴിലാളികളാണ് വ്യാഴാഴ്ച വൈകിട്ട് വെള്ളത്തില്‍ രാസവസ്തു കലക്കിയത്. മീനുകള്‍ ചത്തുപൊങ്ങിയതോടെയാണ് ആളുകള്‍ വിവരമറിഞ്ഞത്. വെള്ളത്തില്‍ കുളിച്ച നിരവധിപേര്‍ക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായി. മീനുകള്‍ ചത്തുപൊങ്ങിയതോടെ അസഹ്യമായ ദുര്‍ഗന്ധവുമാണ്. രാസവസ്തു വെള്ളത്തില്‍ കലര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരില്‍ ചിലര്‍ ചോദ്യം ചെയ്‌തെങ്കിലും ഇതര സംസ്ഥാനക്കാര്‍ കയര്‍ത്ത് സംസാരിച്ചതായും പരാതിയുണ്ട്. തുടര്‍ന്ന്, പഞ്ചായത്തംഗം പൊലീസില്‍ വിവരമറിയിച്ചു.
What's Your Reaction?






