എഴുകുംവയല്‍ കുരിശുമലയില്‍ രണ്ടാംവെള്ളി ദിനത്തില്‍ ആയിരങ്ങള്‍ മലകയറി
എഴുകുംവയല്‍ കുരിശുമലയില്‍ രണ്ടാംവെള്ളി ദിനത്തില്‍ ആയിരങ്ങള്‍ മലകയറി

ഇടുക്കി: എഴുകുംവയല്‍ കുരിശുമലയില്‍ വലിയ നോമ്പാചരണത്തിന്റെ ഭാഗമായി രണ്ടാംവെള്ളി ദിനത്തില്‍ ആയിരങ്ങള്‍ മലകയറി. പുലര്‍ച്ചയോടെ ആരംഭിച്ച മലകയറ്റം രാത്രി വൈകിയാണ് സമാപിച്ചത്. കാഞ്ഞിരപ്പള്ളി രൂപതയിലെ വെളിച്ചയാനി ഇടവകയില്‍ നിന്ന് നൂറുകണക്കിന് മാതൃദീപ്തി പ്രവര്‍ത്തകര്‍ മലകയറ്റത്തില്‍ പങ്കുചേര്‍ന്നു. കുരിശുമലയിലെ തിരുക്കര്‍മങ്ങള്‍ക്ക് ഫാ. ജോസ് ചെമ്മര പള്ളിയില്‍, ഫാ. ജിന്‍സ് കാരയ്ക്കാട്ട്, ഫാ. ജോസഫ് വട്ടപ്പാറ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. തീര്‍ഥാടകര്‍ക്ക് ക്രൂശിതരൂപവും മിസ്സേറിയ രൂപവും തിരുകല്ലറയും സന്ദര്‍ശിക്കുന്നതിന് സൗകര്യം ഒരുക്കിയിരുന്നു. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നിലിന്റെ നേതൃത്വത്തില്‍ 40-ാം വെള്ളിയാഴ്ച നടക്കുന്ന മലകയറ്റത്തില്‍ പങ്കെടുക്കുന്നതിന് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഫാ. തോമസ് വട്ടമല ഫാ. ലിബിന്‍ വെള്ളിയാംകടം എന്നിവര്‍ അറിയിച്ചു.
What's Your Reaction?






