അടിമാലിയില്‍ ഒരുകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
അടിമാലിയില്‍ ഒരുകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
ഇടുക്കി: അടിമാലിയില്‍ സ്‌കൂട്ടറില്‍ വില്‍പ്പന നടത്തുകയായിരുന്ന ഒരു കിലോ കഞ്ചാവുമായി യുവാവിനെ നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. കുരിശുപാറ സ്വദേശി രാജേഷ് മാരിയപ്പന്‍ ആണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും 1. 450 ഗ്രാം കഞ്ചാവും ഇത് വില്‍പ്പന നടത്താനുപയോഗിച്ച സ്‌കൂട്ടറും പിടിച്ചെടുത്തു. പരിശോധനയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ദിലീപ് എന്‍ കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മായ സുരേഷ് കെ എം, റോജിന്‍ അഗസ്റ്റിന്‍, മുഹമ്മദ് ഷാന്‍, അലി അഷ്‌ക്കര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?