കാമാക്ഷി അന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ മീനപ്പൂര മഹോത്സവം തുടങ്ങി
കാമാക്ഷി അന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ മീനപ്പൂര മഹോത്സവം തുടങ്ങി
ഇടുക്കി: പാറക്കടവ് കാമാക്ഷി അന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ മീനപ്പൂര മഹോത്സവത്തിന് തുടക്കമായി. തന്ത്രി സുരേഷ് ശ്രീധരന്‍ കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു. എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ സന്ദേശം നല്‍കി. തുടര്‍ന്ന് കൊച്ചുകാമാക്ഷി കൃഷ്ണഗാഥ ഗ്രൂപ്പിന്റെ കൈകൊട്ടിക്കളിയും നടന്നു. വരും ദിവസങ്ങളില്‍ പൊങ്കാല, കാര്യസിദ്ധി പൂജ, മഹാഗണപതിഹോമം, രുദ്രാഭിഷേകം, ആയില്യപൂജ, തിരു ആറാട്ട് തുടങ്ങി ക്ഷേത്ര ആചാര ചടങ്ങുകളും, താലപ്പൊലി കാവടി ഘോഷയാത്രയും, കലാ സന്ധ്യയും, പാറക്കടവ് സൃഷ്ടി അന്നപൂര്‍ണ അവതരിപ്പിക്കുന്ന ഫ്യൂഷന്‍ തിരുവാതിരയും, സമാപന ദിവസം മൂവാറ്റുപുഴ ഭൈരവി ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും. മലനാട് യൂണിയന്‍ വൈസ് പ്രസിഡന്റ് വിധു എ സോമന്‍, ക്ഷേത്രം മേല്‍ശാന്തി പ്രതീഷ് , പ്രസിഡന്റ് സുനില്‍ കെ എം, വൈസ് പ്രസിഡന്റ് പ്രസാദ് കെ എസ്, സെക്രട്ടറി സുനില്‍കുമാര്‍ എം ആര്‍, സന്ദീപ് എന്‍ വി, സുരേഷ് കെ, സോജു ശാന്തികള്‍, വനിതാ സംഘം, യൂത്ത് മൂവ്‌മെന്റ്, കുമാരി സംഘം പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?