യുഡിഎഫ് കഞ്ഞിക്കുഴിയില്‍ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി

യുഡിഎഫ് കഞ്ഞിക്കുഴിയില്‍ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി

Mar 27, 2026 - 10:41
 0
യുഡിഎഫ്  കഞ്ഞിക്കുഴിയില്‍  തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍  നടത്തി
This is the title of the web page

ഇടുക്കി: യുഡിഎഫ് കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ കെപിസിസി നിര്‍വാഹക സമതിയംഗം അഡ്വ. ജോയി തോമസ് ഉദ്ഘാടനം ചെയ്തു. ഇടുക്കി നിയോജകമണ്ഡലം സ്ഥാനാര്‍ഥി റോയി കെ പൗലോസിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനാണ് നടന്നത്. ജില്ലയിലെ ഭൂവിഷയങ്ങള്‍ക്ക് ശ്വാശ്വത പരിഹാരംകാണുമെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോബി ചാലില്‍ അധ്യക്ഷനായി. കെപിസിസി നിര്‍വാഹക സമതിയംഗം എ പി ഉസ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ അനില്‍ ആനിക്കനാട്ട്, ജോയി കൊച്ചുകരോട്ട്, ഡിസിസി സെക്രട്ടറി ജോസ് ഊരക്കാട്ടില്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്ര മോള്‍ ജിന്നി, എന്‍ പുരുഷോത്തമന്‍, അനിഷ് ജോര്‍ജ്, പി ടി ശോശാമ്മ, കോമളം മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് റോഡ് ഷോയും നടത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow