സഹോദയ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: റണ്ണറപ്പായ ചക്കുപള്ളം മേരിമാതാ സ്‌കൂള്‍ ടീമിനെ അനുമോദിച്ചു
സഹോദയ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: റണ്ണറപ്പായ ചക്കുപള്ളം മേരിമാതാ സ്‌കൂള്‍ ടീമിനെ അനുമോദിച്ചു
ഇടുക്കി : സഹോദയ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ റണ്ണറപ്പായ ചക്കുപള്ളം മേരിമാതാ പബ്ലിക് സ്‌കൂള്‍ ടീമിനെ അനുമോദിച്ചു. പ്രിന്‍സിപ്പല്‍ ജോസ് ജെ പുരയിടം അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 14 15 തീയതികളില്‍ നടന്ന മത്സരത്തില്‍ കട്ടപ്പന ഡോണ്‍ ബോസ്‌കോ സ്‌കൂളായിരുന്നു ചാമ്പ്യന്മാര്‍. മാനേജര്‍ ഫാദര്‍ ഡോ. എബ്രഹാം ഇരുമ്പനിക്കല്‍ അധ്യക്ഷനായി. അസിസ്റ്റന്റ് മാനേജര്‍ ഫാ. മാത്യു മുളവേലില്‍, പിടിഎ പ്രസിഡന്റ് റിനു ജോണ്‍, എം പി ടി എ പ്രസിഡന്റ് സജിത സണ്ണി, സ്‌കൂള്‍ കോച്ച് അബു ഡയാന്‍, സ്‌കൂള്‍ ക്യാപ്റ്റന്‍ ജൂഡ് വി റെനി, പി പി ഷാജി, ശ്രീരാഗ് എം ആര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

