കാമാക്ഷി പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
കാമാക്ഷി പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
ഇടുക്കി: കാമാക്ഷി പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 15 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 13 വാര്‍ഡില്‍ കോണ്‍ഗ്രസും 2 വാര്‍ഡില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ഥികളും മത്സരിക്കും. തങ്കമണി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസില്‍ ഡിസിസി ജനറല്‍ സെക്രട്ടറി എസ് ടി അഗസ്റ്റിന്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി. അടിസ്ഥാന വികസന കാര്യങ്ങളില്‍ എല്‍ഡിഎഫ് ഭരണസമിതി തികഞ്ഞ പരാജയമായിരുന്നെന്നും തൊഴിലുറപ്പ് മേഖലയിലും ലൈഫ് ഭവന പദ്ധതിയിലും അഴിമതി മാത്രമാണ് ഭരണസമിതി നടപ്പിലാക്കിയതെന്നും നേതാക്കള്‍ ആരോപിച്ചു. കാര്‍ഷിക മേഖലയില്‍ കര്‍ഷകര്‍ക്ക് പ്രയോജനകരമായ പദ്ധതികളൊന്നും തന്നെ നടപ്പാക്കാന്‍ എല്‍ഡിഎഫ് ഭരണസമിതിയ്ക്ക് സാധിച്ചിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു. ചടങ്ങില്‍ സ്ഥാനാര്‍ഥികള്‍ക്ക് സ്വീകരണം നല്‍കി. യുഡിഎഫ് കാമാക്ഷി മണ്ഡലം പ്രസിഡന്റ് പി എം ഫ്രാന്‍സിസ് അധ്യക്ഷനായി. നേതാക്കളായ ജോസഫ് മാണി, അപ്പച്ചന്‍ അയ്യുന്നിക്കല്‍, സന്തോഷ് കൊള്ളികൊളവില്‍, ഷിജോ സ്രാമ്പിക്കല്‍, ജെയിംസ് കോശി, ലിസമ്മ ജോയി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

