വാഴത്തോപ്പില്‍ സ്‌കൂള്‍ ബസ് കയറി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
വാഴത്തോപ്പില്‍ സ്‌കൂള്‍ ബസ് കയറി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
ഇടുക്കി: വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളില്‍ സ്‌കൂള്‍ ബസ് കയറി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥി തടിയമ്പാട് പറപ്പള്ളില്‍ ഹെയ്‌സല്‍ ബെന്‍- ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 9.30 ഓടെ സ്‌കൂള്‍ മുറ്റത്ത് വച്ചാണ് അപകടം. കൂടെയുണ്ടായിരുന്ന ഇനായ തഹ്‌സിനിയ്ക്ക് പരിക്കേറ്റു. വിദ്യാര്‍ഥിനി ബസില്‍ നിന്നിറങ്ങി സ്‌കൂള്‍ മുറ്റത്തേക്ക് മാറുമ്പോള്‍ പുറകില്‍നിന്ന് മറ്റൊരു ബസ് ഇടിച്ച് വീഴ്ത്തുകയായിരുന്നു. ബസിന്റെ ഇടതുവശത്തെ ചക്രം കുട്ടിയുടെ തലയിലൂടെ കയറിയിറങ്ങി. സ്‌കൂള്‍ അധികൃതരും മറ്റ് ഡ്രൈവര്‍മാരും ചേര്‍ന്ന് ഇരുവരെയും ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹെയ്‌സലിനെ രക്ഷിക്കാനായില്ല. ഇടുക്കി പൊലീസ് സ്ഥലത്തെത്തി. ഹെയ്‌സല്‍ ബെന്നിന്റെ സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11ന് വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍.
What's Your Reaction?

