വണ്ടൻമേട്, ചക്കുപള്ളം, അയ്യപ്പൻകോവിൽ പഞ്ചായത്തുകളിൽ എൽഡിഎഫ് സ്ഥാനാർഥികളായി
വണ്ടൻമേട്, ചക്കുപള്ളം, അയ്യപ്പൻകോവിൽ പഞ്ചായത്തുകളിൽ എൽഡിഎഫ് സ്ഥാനാർഥികളായി
ഇടുക്കി: വണ്ടൻമേട്, ചക്കുപള്ളം, അയ്യപ്പൻകോവിൽ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലേയ്ക്കുമുള്ള എൽ ഡി എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ചക്കുപള്ളം പഞ്ചായത്തിലെ 16 വാർഡുകളിൽ 9 വാർഡുകളിൽ സിപിഐഎമ്മും നാലിടത്ത് കേരള കോൺഗ്രസ് (എം) 3 സിപിഐയും മത്സരിക്കും.വണ്ടൻമേട് പഞ്ചായത്തിലെ l 20 വാർഡുകളിൽ സിപിഐഎം 13, സിപിഐ 4,കേരള കോൺഗ്രസ് 3 എന്നിങ്ങനെയാണ് മത്സരിക്കുക. അയ്യപ്പൻകോവിൽ പഞ്ചായത്തിle 14 വാർഡുകളിൽ സിപിഎം 8, സിപിഐ 4, കേരള കോൺഗ്രസ് എം 2 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. നിലവിൽ ചക്കുപള്ളം,അയ്യപ്പൻകോവിൽ പഞ്ചായത്തുകൾ ഇടതുമുന്നണിയാണ് ഭരിക്കുന്നത്. ഈ പഞ്ചായത്തുകളിൽ ഭരണം നിലനിർത്തുന്നതിനും വണ്ടൻമേട് പഞ്ചായത്തിലെ ഭരണം തിരിച്ചുപിടിക്കുന്നതിനുമുള്ള ചിട്ടയായ പ്രവർത്തനങ്ങൾ ആരംഭിച്ചതായി സിപിഐഎം ഏരിയ സെക്രട്ടറി ടി എസ് ബിസി പറഞ്ഞു.
കെ എസ് മോഹനൻ, രാരിച്ചൻ നീറണാക്കുന്നേൽ, കുസുമം സതീഷ്, ടോമിച്ചൻ കോഴിമല, പി കെ രാമചന്ദ്രൻ, സതീഷ് ചന്ദ്രൻ, ഷെല്ലി തോമസ് എന്നിവരും പങ്കെടുത്തു.
What's Your Reaction?

