നരിയമ്പാറ സ്വദേശി സുഭാഷിനെ കാണാതായിട്ട് 11 വര്‍ഷം: ബന്ധുക്കള്‍ കൊലപ്പെടുത്തിയതാണെന്ന് സഹോദരന്‍
നരിയമ്പാറ സ്വദേശി സുഭാഷിനെ കാണാതായിട്ട് 11 വര്‍ഷം: ബന്ധുക്കള്‍ കൊലപ്പെടുത്തിയതാണെന്ന് സഹോദരന്‍
ഇടുക്കി: ഒരു പതിറ്റാണ്ട് മുമ്പ് കാണാതായ സഹോദരനെ ബന്ധുക്കള്‍ കൊലപ്പെടുത്തിയെന്ന ആരോപണവുമായി ജ്യേഷ്ഠന്‍ രംഗത്ത്. പാമ്പാടുംപാറ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ താമസക്കാരനായ സുരേഷ് ഭവനത്തില്‍ എസ് സജീവാണ് അനുജന്‍ സുഭാഷിന്റെ തിരോധാനം വീണ്ടും അന്വേഷിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. കട്ടപ്പന - നരിമ്പാറയില്‍ താമസിച്ചിരുന്ന സുഭാഷിനെ 2014 ഏപ്രില്‍ 22നാണ് കാണാതായത്. തുടര്‍ന്ന് കട്ടപ്പന പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാതെ വന്നതോടെ 2016ല്‍ വീണ്ടും പൊലീസില്‍ പരാതി നല്‍കി. പിന്നീട് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തെങ്കിലും അന്വേഷണം കാര്യക്ഷമമായി നടത്താന്‍ തയാറായില്ല. അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടുന്ന സംഘം സുഭാഷിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും മൃതദേഹം വീടിന് സമീപത്തെ കൃഷിയിടത്തില്‍ മറവ് ചെയ്തെന്നും സജീവ് ആരോപിക്കുന്നു. എന്നാല്‍ ഇവിടെ പരിശോധന നടത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറായില്ലെന്നും സംഭവത്തില്‍ മുഖ്യമന്ത്രിക്കും കേന്ദ്ര മന്ത്രിക്കും എംപി, ഡിജിപി എന്നിവര്‍ക്കും പരാതി നല്‍കിയെങ്കിലും അന്വേഷണം പാതി വഴിയില്‍ നിലക്കുകയായിരുന്നുവെന്നും സജീവ് പറഞ്ഞു. സുഭാഷിന്റെ തിരോധാനത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.
What's Your Reaction?

