കെസിഎസ്പിഎ ഉടുമ്പന്‍ചോല സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി

കെസിഎസ്പിഎ ഉടുമ്പന്‍ചോല സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി

Nov 11, 2025 - 16:50
 0
കെസിഎസ്പിഎ ഉടുമ്പന്‍ചോല സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി
This is the title of the web page

ഇടുക്കി: കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഉടുമ്പന്‍ചോല സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. സംസ്ഥാന പ്രസിഡന്റ് എം സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. നിര്‍ത്തലാക്കിയ ക്ഷാമാശ്വാസം പുനഃസ്ഥാപിക്കുക, പെന്‍ഷന്‍ പരിഷ്‌കരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. സഹകരണ വകുപ്പ് മന്ത്രിയും ബോര്‍ഡും പെന്‍ഷനേഴ്‌സിന്റെ ഉന്നമനത്തിനായി നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. താലൂക്ക് പ്രസിഡന്റ് കെ സി ചാക്കോ, ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണന്‍, ട്രഷറര്‍ പി എന്‍ സുകു, താലൂക്ക് സെക്രട്ടറി കെ ജി ആര്‍ മേനോന്‍, ടി വി എബ്രഹാം, പി ബാലചന്ദ്രന്‍, വി കെ ഉഷ, കെ ലളിതാഭായി എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow