മഴക്കാല പൂര്‍വ ശുചീകരണം: കുമളി പഞ്ചായത്തില്‍ മെഗാ ക്ലീനിങ് നടത്തി
മഴക്കാല പൂര്‍വ ശുചീകരണം: കുമളി പഞ്ചായത്തില്‍ മെഗാ ക്ലീനിങ് നടത്തി
ഇടുക്കി: മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി കുമളി പഞ്ചായത്തില്‍ മെഗാ ക്ലീനിങ് നടത്തി. പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് എം എം വര്‍ഗീസ് നിര്‍വഹിച്ചു. പൊതുസ്ഥലങ്ങളിലെയും ഓടകളിലെയും മാലിന്യം ശുചീകരണ തൊഴിലാളികളുടെ നേതൃത്വത്തില്‍ നീക്കം ചെയ്തു. ആനവച്ചാല്‍, കുമളി ടൗണ്‍ മേഖലകളില്‍ നടന്ന ശുചീകരണത്തിന് പ്രസിഡന്റ് എം എം സന്തോഷ് പഞ്ചായത്തംഗങ്ങളായ സിറില്‍ യോഹന്നാന്‍, സന്തോഷ് ഉമ്മന്‍, അനസ് എന്നിവര്‍ നേതൃത്വം നല്‍കി. സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ തേക്കടി ലീജിയന്‍, എസ്‌സിഐ കുമളി, ഡൈമണ്ട് സംഘടന എന്നിവരും പങ്കെടുത്തു.
What's Your Reaction?
