ഇടുക്കി: നൃത്തവിദ്യാലയമായ അയ്യപ്പന്‍കോവില്‍ ഭരതകലാലയത്തിന്റെ വാര്‍ഷികം ആഘോഷിച്ചു. ചലച്ചിത്ര നടന്‍ വിനോദ് കോവൂര്‍ ഉദ്ഘാടനം ചെയ്തു. മാട്ടുക്കട്ട എംജിഎം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ അരങ്ങേറ്റവും നടന്നു. നടന്‍ അജയന്‍ മാടയ്ക്കല്‍, സംഗീത സംവിധായകനും ഗായകനുമായ ഡോണാള്‍ഡ് മാത്യു, ജയരാജ് കട്ടപ്പന, സുഭാഷ് വാസുദേവന്‍, ലതാ സുഭാഷ്, ബിനോയി മഠത്തില്‍, റോയി തോമസ്, ബിനോ കട്ടപ്പന, ആനി ജബരാജ്, ബെറ്റി വി.എസ്, നീതു ദാസ് എന്നിവര്‍ സംസാരിച്ചു.