സുബേദാർ ഷിജു അലക്സിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ധീരതാ പുരസ്‌കാരം പ്രഖ്യാപിച്ചു.
സുബേദാർ ഷിജു അലക്സിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ധീരതാ പുരസ്‌കാരം പ്രഖ്യാപിച്ചു.

ഇന്ത്യൻ കരസേനയിൽ 15 വർഷം സേവനമനുഷ്ഠിച്ച് ജമ്മു കാശ്മീരിൽ രക്തസാക്ഷിത്വം വരിച്ച പെരിഞ്ചാംകുട്ടി ചെമ്പകപ്പാറ സ്വദേശി സുബേദാർ ഷിജു അലക്സിന്റെ സ്മരണാർത്ഥം എർപ്പെടുത്തിയിട്ടുള്ള ധീരതയ്ക്കുള്ള അവാർഡ് ഇക്കുറി തൃശ്ശൂർ പറപ്പൂക്കര സ്വദേശി മാസ്റ്റർ നീരജ് കെ നിത്യനന്ദന് . ഈ മാസം പത്തിന് പെരിഞ്ചാംകുട്ടി ചെമ്പകപ്പാറയിൽ നടക്കുന്ന ചടങ്ങിൽ നെടുങ്കണ്ടം എൻസിസി 33 ബെറ്റാലിയൻ ലെഫ്റ്റനന്റ് കേണൽ തോമസുകുട്ടി എൻ സി പുരസ്കാരം നൽകും .
10001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. 2021 മുതൽ 23 വരെയുള്ള കാലഘട്ടത്തിൽ നടത്തിയ ധീരകൃത്യങ്ങളാണ് അവാർഡിനായി പരിഗണിച്ചത്. 7 അപേക്ഷകൾ ലഭിച്ചതിൽ രാഷ്ട്രപതിയുടെ 2022ലെ ജീവൻ പുത്തൻ രക്ഷാപ്രത നേടിയ തൃശ്ശൂർ പറപ്പൂക്കര സ്വദേശി നീരജ് കെ നിത്യനന്ദനെ അവാർഡിനായി പരിഗണിക്കുകയായിരുന്നു. വലിയ കുളത്തിൽ സൈക്കിളുമായി വീണ ഒമ്പതു വയസ്സുകാരനെ നീന്തൽ അറിയാതെ സാഹസികമായി നീരജ് രക്ഷപ്പെടുത്തിയിരുന്നു. ഇടുക്കി പെരിഞ്ചാംകുട്ടി കുളമാക്കൽ കുടുംബാംഗമായിരുന്ന സുബേദാർ ഷിജുവിന്റെ രക്തസാക്ഷിത്വത്തിന്റെ വാർഷികത്തോടനുബന്ധിച്ചാണ് കുടുംബാംഗങ്ങളും, സുഹൃത്തുകളും നാട്ടുകാരും ചേർന്ന് ഈ മാസം 10 ന് ധീരതാപുരസ്കാരം നൽകുന്നത് .
പത്താം തീയതി ചെമ്പകപ്പാറ ഗവൺമെൻറ് ഹൈസ്കൂളിൽ നടക്കുന്ന ചടങ്ങിൽ നെടുങ്കണ്ടം എൻ സി സി 33 ബെറ്റാലിയൻ ലെഫ്റ്റനന്റ് കേണൽ തോമസുകുട്ടി എൻ സി പുരസ്കാരം നീരജ് നിത്യാനന്ദന് നൽകും . വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും .ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം ഷൈനി സജി മുഖ്യ പ്രഭാഷണം നടത്തും. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സിബിച്ചൻ തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് എ ബി തോമസ്, പഞ്ചായത്ത് അംഗങ്ങളായ സുരേഷ് മരുതോലയിൽ , റെജു ഇടിയാകുന്നേൽ ,ജോസ്മി ജോർജ് എന്നിവർ സംസാരിക്കും.
ഫൗണ്ടേഷൻ കൺവീനർ ബിനോയ് കാരയ്ക്കവയൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സ്വാതന്ത്ര്യത്തിന്റെ 75 വാർഷികം പ്രമാണിച്ച് മുൻ സൈനികനായ സിബി കെ ജെ ആദരിക്കും. ഫൗണ്ടേഷൻ ഭാരവാഹികളായ ജയ്സി ഷിജു, ഷാജി അലക്സ് സുരേഷ് മരുലോലിൽ ജയ്സൺ കെ. ആന്റണി, കൺവീനർ ബിനോയി തോമസ് എന്നിവർ പുരസ്കാര പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.
What's Your Reaction?






