ജില്ലയിലെ വ്യാജ പട്ടയം: ഉദ്യോഗസ്ഥരുടെ പങ്ക് മാത്രമല്ല രാഷ്ട്രീയ ഇടപെടലും അന്വോഷിക്കണമെന്ന് യുഡിഎഫ് ജില്ലാ നേതൃത്വം
ജില്ലയിലെ വ്യാജ പട്ടയം: ഉദ്യോഗസ്ഥരുടെ പങ്ക് മാത്രമല്ല രാഷ്ട്രീയ ഇടപെടലും അന്വോഷിക്കണമെന്ന് യുഡിഎഫ് ജില്ലാ നേതൃത്വം

ഇടുക്കി: ജില്ലയില്‍ വ്യാജ പട്ടയങ്ങള്‍ നല്‍കിയതില്‍ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കുന്നതിന് സ്‌പെഷ്യല്‍ ടീമിനെ നിയോഗിച്ചതില്‍ പ്രതികരണവുമായി യുഡിഎഫ് ജില്ലാ നേതൃത്വം. ഉദ്യോഗസ്ഥരുടെ പങ്ക് മാത്രമല്ല ശക്തമായ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടെന്നും ഇതില്‍ കൃത്യമായ അന്വേഷണം വേണമെന്നും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ആവശ്യപ്പെട്ടു. ഇടുക്കി മുന്‍ കലക്ടറും സാമൂഹിക ക്ഷേമ വകുപ്പ് ഡയറക്ടറുമായ ഒ ദിനേശന്‍, ഇടുക്കി നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി പയസ് ജോര്‍ജ് എന്നിവരടങ്ങുന്ന സംഘത്തിനാണ് അന്വോഷണ ചുമതല. ഇതില്‍ ഗൂഡാലോചനക്കുറ്റം പോലുള്ള വകുപ്പുകള്‍ മാത്രം ചുമത്തിയാണ് കേസുകള്‍ എടുത്തിരിക്കുന്നത്. ജില്ലയില്‍ ഇനിയും പട്ടയം ലഭിക്കാന്‍ കര്‍ഷകര്‍ ഉള്‍പ്പെടെ നിരവധി ഭൂവുടമകളാണുള്ളത്. ഇവര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ ചെയ്യാതെ പട്ടയ വിഷയത്തില്‍ കോടതി കയറി ഇറങ്ങുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നു മുണ്ടാവുന്നതെന്നും ജോയി വെട്ടിക്കുഴി പറഞ്ഞു. മൂന്നാര്‍ മേഖലയിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് സ്‌പെഷ്യല്‍ തഹസീല്‍ദാറെ നേരത്തേ നിയമിച്ചിരുന്നു. എന്നാല്‍ ഈ ഉദ്യോഗസ്ഥന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ ഉള്ള നിര്‍ദേശം പൊലീസിന് നല്‍കുവാന്‍ അധികാരമില്ലെന്ന് അമിക്കസ് ക്യൂറിമാരായ രഞ്ജിത് തമ്പാനും ഹരീഷ് വാസുദേവനും ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. വ്യാജ പട്ടയങ്ങളുടെ കാര്യത്തില്‍ വന്‍ അഴിമതിയാണ് നടത്തിയിട്ടുള്ളതെന്നും ജില്ലയില്‍ പട്ടയം ലഭിക്കുവാനുള്ളവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ എന്ത് നയമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കണമെന്നും യുഡിഎഫ് ഇടുക്കി ജില്ലാ പ്രസിഡന്റ് ജോയി വെട്ടിക്കുഴി ഡിസിസി ജനറല്‍ സെക്രട്ടറി ഷാജിപൈനാടത്ത്, നേതാക്കളായ രാജന്‍ കൊഴുവന്‍മാക്കല്‍ കെഎ സിദ്ദിഖ്, ബാബു ആന്റപ്പന്‍ .എന്നിവര്‍ ആവശ്യപ്പെട്ടു
What's Your Reaction?






