ഏഴുകും വയൽ കുരിശുമലയിൽ നോമ്പുകാല തീർത്ഥാടനം തുടരുന്നു
ഏഴുകും വയൽ കുരിശുമലയിൽ നോമ്പുകാല തീർത്ഥാടനം തുടരുന്നു

ഇടുക്കി: ഹൈറേഞ്ചിലെ തീർത്ഥാടന കേന്ദ്രമായ എഴുകുംവയൽ കുരിശുമലയിൽ നോമ്പ് ആചരണത്തിൻ്റെ ഭാഗമായുള്ള കുരിശുമല കയറ്റം തുടരുന്നതായി നിത്യസഹായ മാതാ പള്ളി വികാരി ഫാ. ജോർജ് പാട്ടത്തെകുഴി അറിയിച്ചു. വലിയ നോമ്പിലെ മൂന്നാമത്തെ വെള്ളിയാഴ്ചയായ 1 ന് രാവിലെ 9:45 ന് മലയടിവാരത്തുള്ള ടൗൺ കപ്പേളയിൽ നിന്നും പീഡാനുഭവയാത്ര ആരംഭിക്കും. തുടർന്ന് മലമുകളിലെ ദേവാലയത്തിൽ ദിവ്യബലിയും വചനപ്രഘോഷണവും നേർച്ച സദ്യയും ഉണ്ടായിരിക്കും. വലിയ നോമ്പിലെ എല്ലാ ദിവസങ്ങളിലും രാത്രികാലങ്ങളിലും കുരിശുമല കയറുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. നാല്പതാം വെള്ളിയാഴ്ച ഇടുക്കി രൂപതാ മെത്രാൻ മാർ. ജോൺ നെല്ലിക്കുന്നിൽ നയിക്കുന്ന രൂപത കുരിശുമല തീർത്ഥാടനം എഴുകുംവയൽ കുരിശുമലയിലേക്ക് നടക്കും. ദുഃഖ വെള്ളിയാഴ്ച രാവിലെ 7 മണിക്ക് ടൗൺ കപ്പേളയിൽ നിന്നും പീഡാനുഭവയാത്ര ആരംഭിക്കും തുടർന്ന് കുരിശുമല ദേവാലയത്തിൽ ദുഃഖവെള്ളിയുടെ തിരുകർമ്മങ്ങൾക്ക് ഇടുക്കി രൂപതാ മെത്രാൻ മാർ. ജോൺ നെല്ലിക്കുന്നേൽ നേതൃത്വം നൽകും.
What's Your Reaction?






