അയ്യപ്പൻകോവിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോൻ വെട്ടികാലയിൽ രാജിവെച്ചു
അയ്യപ്പൻകോവിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോൻ വെട്ടികാലയിൽ രാജിവെച്ചു

ഇടുക്കി: . 38 മാസത്തെ പ്രവർത്തനത്തിന് ശേഷം അയ്യപ്പൻകോവിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോൻ വെട്ടികാലയിൽ രാജി സമർപ്പിച്ചു. 38 മാസം കേരളാ കോൺഗ്രസ്സ് എം -ഉം,22 മാസം സിപിഐ ഉം എന്നുള്ള മുന്നണി ധാരണപ്രകാരമാണ് രാജി. പഞ്ചായത്ത് പ്രസിഡന്റ് ജയ്മോൾ ജോൺസൺന്റെ സാന്നിധ്യത്തിൽ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ലിയോ പീറ്ററിനാണ് രാജി സമർപ്പിച്ചത്. തുടർന്ന് നടന്ന യോഗത്തിൽ സുമോദ് ജോസഫ്, മനു കെ ജോൺ, ബി ബിനു, എം വർഗീസ്,നിഷാ മോൾ ബിനോജ്,സിജി എം എസ് , ലിസി കുര്യാക്കോസ്,ഷൈമോൾ രാജൻ, സോണിയ ജെറി,എം സെൽവകുമാർ, എ എൽ ബാബു, ഷാജി മാത്യു, ടോമി പകലോമറ്റം തുടങ്ങിയവർ പങ്കെടുത്തു .
What's Your Reaction?






