സഞ്ചാരികള്‍ക്കായി മൂന്നാര്‍ ഗവ. ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഡോം തിയറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു
സഞ്ചാരികള്‍ക്കായി മൂന്നാര്‍ ഗവ. ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഡോം തിയറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഇടുക്കി: മൂന്നാര്‍ ഗവണ്‍മെന്റ് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഡോം തിയറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. അഡ്വ. എ രാജ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൂടുതല്‍ സഞ്ചാരികളെ ഗാര്‍ഡനിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 360 ഡിഗ്രി സൂപ്പര്‍ റിയാലിറ്റി ഡോം തിയറ്റര്‍ നിര്‍മിച്ചിരിക്കുന്നത്. ജില്ലയില്‍ രണ്ടാമത്തെ ഡോം തിയറ്ററാണ് മൂന്നാറില്‍ തയ്യാറാക്കിയിരിക്കുന്നത്. പേടിപ്പെടുത്തുന്നതും രസകരവുമായ ചെറുസിനിമകള്‍ തിയറ്ററിനുള്ളില്‍ പൂര്‍ണ്ണമായി നിറഞ്ഞു നില്‍ക്കുന്ന സ്‌ക്രീനില്‍ ത്രി ഡി ഗ്ലാസുകള്‍ ഇല്ലാതെ കാണാനാകും. ഒരേ സമയം 30 പേരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് തിയറ്റര്‍ സജ്ജീകരിച്ചിരിക്കുന്നത്. സ്വകാര്യ സംരംഭകരും ഡിറ്റിപിസിയും സഹകരിച്ച് 80 ലക്ഷം രൂപ ചെലവിട്ടാണ് നിര്‍മാണം. തിയറ്റര്‍ തുറന്നു നല്‍കിയതോടെ സഞ്ചാരികളുടെ വന്‍ തിരക്കാണ് ഇവിടെ. ബോട്ടാണിക്കല്‍ ഗാര്‍ഡനിലെ ഗ്ലാസ് വാച്ച് ടവറിന്റെ നിര്‍മാണവും അവസാന ഘട്ടത്തിലാണ്.
What's Your Reaction?






