ഇടുക്കി മെഡിക്കല്‍ കോളേജ് പരിസരം ഇഴജന്തുക്കളുടെ താവളമാകുന്നു
ഇടുക്കി മെഡിക്കല്‍ കോളേജ് പരിസരം ഇഴജന്തുക്കളുടെ താവളമാകുന്നു

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജ് പരിസരം കാടുകയറി ഇഴജന്തുക്കളുടെ താവളമായി. ശുചീകരണ കരാറുകാരുടെ അനാസ്ഥയാണ് കാരണമെന്നാണ് ആക്ഷേപം. ഇത് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും പൊതുജനങ്ങള്‍ക്കും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ ബ്ലോക്കിന്റെയും പ്രവര്‍ത്തിച്ചുവരുന്ന പഴയ ബ്ലോക്കിന്റെയും ഹോസ്റ്റലുകള്‍, പ്രിന്‍സിപ്പല്‍ ഓഫീസ്, മറ്റ് അനുബന്ധ ഓഫീസുകള്‍ എന്നിവയുടെ പരിസരം കാടുകയറി. വെള്ളാപ്പാറ ഫോറസ്റ്റ് ഡിവിഷനോട് ചേര്‍ന്ന് കിടക്കുന്ന ഇവിടെ വന്യജീവികളുടെയും ഇഴജന്തുക്കളുടെയും സാന്നിധ്യം ഏറെയാണ്. ആശുപത്രിയിലെ കിടപ്പ് രോഗികളുടെ കൂട്ടിരിപ്പുകാര്‍ രാത്രികാലങ്ങളില്‍ ഭക്ഷണത്തിനും മരുന്നിനുമായി പുറത്തിറങ്ങുമ്പോള്‍ ഇഴജന്തുക്കളെ പതിവായി കാണുന്നുണ്ട്. പഴയ ബ്ലോക്കില്‍നിന്ന് പുതിയ ബ്ലോക്കിലേക്ക് നടന്നുപോകുമ്പോഴും സ്ഥിതി സമാനമാണ്. ആശുപത്രിയുടെ പരിസരം ശുചീകരിക്കുന്നതില്‍ അധികൃതര്‍ക്ക് വീഴ്ചയുണ്ടെന്നും ആരോപണമുണ്ട്.
What's Your Reaction?






