കട്ടപ്പന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണ- പ്രതിപക്ഷ വാക്‌പോര്

കട്ടപ്പന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണ- പ്രതിപക്ഷ വാക്‌പോര്

Mar 15, 2025 - 23:06
Mar 15, 2025 - 23:13
 0
കട്ടപ്പന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണ- പ്രതിപക്ഷ വാക്‌പോര്
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരസഭയില്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നു. മുമ്പ് നടന്ന കൗണ്‍സില്‍ മിനിട്‌സ് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ട് ലഭ്യമാകാത്തതിനെ തുടര്‍ന്ന്  യോഗത്തില്‍ നേരിയ വാക്കേറ്റം ഉണ്ടായി. കൗണ്‍സില്‍ കൂടി എടുക്കാത്ത തീരുമാനം അജണ്ടയില്‍ എഴുതണമെന്ന് സെക്രട്ടറി ആവശ്യപ്പെട്ടെന്നും , സെക്രട്ടറി എഴുതാന്‍ ആവശ്യപ്പെട്ടത് എന്താണെന്ന് വ്യക്തമാക്കണമെന്നും  പ്രതിപക്ഷം ആവശ്യപ്പെട്ടു. നഗരസഭ കൗണ്‍സിലിന്റെ തീരുമാനപ്രകാരമല്ലാതെയാണ് സെക്രട്ടറി പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു. യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ടൗണില്‍ വ്യാപകമായി പിരിവ് നടത്തുന്നുവെന്നും വിഷയത്തില്‍ പ്രതിഷേധം സംഘടിപ്പിക്കണമെന്നും എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. വിവിധ പദ്ധതികള്‍ക്ക് ടെന്‍ഡര്‍ നല്‍കി. ടൗണ്‍ ഹാള്‍ ശുചിമുറി ഉള്‍പ്പെടെയുള്ള പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ടെണ്ടറായ പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും.  ടെന്‍ഡറില്‍ ഉള്‍പ്പെടാത്ത അത്യാവശ്യ പദ്ധതികളും ഉടന്‍ ടെന്‍ഡര്‍ നടപടികളിലേക്ക് എത്തിക്കും. ബജറ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കെ സ്മാര്‍ട്ട്  അപ്‌ഡേറ്റുകള്‍ അടക്കം ചെയ്യുന്നതിനുള്ള പരിശ്രമത്തിലാണ് ഉദ്യോഗസ്ഥരെന്നും ഇതു മൂലമാണ് പ്രതിപക്ഷം ആവശ്യപ്പെട്ട  മിനിട്‌സ് നല്‍കുവാന്‍ കാലതാമസം ഉണ്ടായതെന്നും വിഷയത്തില്‍ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും വൈസ് ചെയര്‍മാന്‍  കെ ജെ ബെന്നി പറഞ്ഞു. അസിസ്റ്റന്റ് എന്‍ജിനീയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായിട്ടുള്ള പ്രവര്‍ത്തികളുടെ ടെന്‍ഡര്‍ തുറന്നത് അംഗീകരിക്കുന്നത് സംബന്ധിച്ചും 13ന് നടന്ന പുനര്‍ലേലം ക്വൊട്ടേഷന്‍ അംഗീകാരവും തുടര്‍നടപടികള്‍ സംബന്ധിച്ചും തുമ്പൂര്‍മുഴി പ്ലാന്റ് സ്ഥാപിക്കല്‍ ടെന്‍ഡര്‍ അംഗീകാരം സംബന്ധിച്ചുമാണ് കൗണ്‍സില്‍ യോഗം ചേര്‍ന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow