ആഷ ഫൗണ്ടേഷന്‍ ഇന്ത്യ ട്രസ്റ്റ് വണ്ടിപ്പെരിയാറില്‍ ഭിന്നശേഷിക്കാര്‍ക്കായി ക്യാമ്പ് നടത്തി
ആഷ ഫൗണ്ടേഷന്‍ ഇന്ത്യ ട്രസ്റ്റ് വണ്ടിപ്പെരിയാറില്‍ ഭിന്നശേഷിക്കാര്‍ക്കായി ക്യാമ്പ് നടത്തി

ഇടുക്കി: ആഷാ ഫൗണ്ടേഷന്‍ ഇന്ത്യ അഫി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അംഗ പരിമിതര്‍ക്ക് ചലന സഹായി വിതരണത്തിനുള്ള അളവ് എടുക്കല്‍ ക്യാമ്പ് നടത്തി. വാഴൂര്‍ സോമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അഫി ട്രസ്റ്റിന്റെ 2025 വര്‍ഷത്തെ ജീവകാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ക്യാമ്പ് നടത്തിയത്. ട്രസ്റ്റ് ഫൗണ്ടര്‍ ചെയര്‍മാന്‍ അഡ്വ. ഡോ. മണികണ്ഠന്‍ ലക്ഷ്മണന്‍ അധ്യക്ഷനായി. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എം ഉഷ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ സെല്‍വത്തായി, മുന്‍ പ്രസിഡന്റ് പി.എം, നൗഷാദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരാമന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഡി. അജിത്ത്, കോ-ഓര്‍ഡിനേറ്റര്‍ എസ്.ടി രാജ്, അഫി ട്രസ്റ്റ് അംഗങ്ങളായ എം. ഹരിദാസ്, ഉഷ, റാണി, എം രാമു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






