നിര്‍മാണ സാമഗ്രികള്‍ക്ക് അമിതവില: ലൈഫ് പദ്ധതി ഉള്‍പ്പെടെ പ്രതിസന്ധിയില്‍
നിര്‍മാണ സാമഗ്രികള്‍ക്ക് അമിതവില: ലൈഫ് പദ്ധതി ഉള്‍പ്പെടെ പ്രതിസന്ധിയില്‍

ഇടുക്കി: തമിഴ്‌നാട്ടില്‍ നിന്നുമെത്തിക്കുന്ന നിര്‍മാണ സാമഗ്രികള്‍ക്ക് അമിത വില നല്‍കേണ്ടത് കരാറുകാര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇത് ജില്ലയിലെ ലൈഫ് ഭവന പദ്ധതികളുടെ നിര്‍മാണങ്ങള്‍ക്കടക്കം തിരിച്ചടിയായി. നിര്‍മാണ സാമഗ്രികളുടെ അപര്യാപത മൂലം മാര്‍ച്ചിന് മുമ്പ് പൂര്‍ത്തീകരിക്കേണ്ട പല പദ്ധതികളും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ഇതിനാല്‍ തങ്ങളുടെമേല്‍ ഉദ്യോഗസ്ഥരുടെ സമ്മര്‍ദമുണ്ടെന്നും അടിയന്തരമായി വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നും ഓള്‍ കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ പീരുമേട് താലൂക്ക് പ്രസിഡന്റ് റോയ് ജോസഫ് ആവശ്യപ്പെട്ടു. ജില്ലയിലെ നിര്‍മാണ മേഖലയെ സ്തംഭിപ്പിച്ച പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് കലക്ടര്‍ അടക്കമുള്ള അധികാരികളും സംസ്ഥാന സര്‍ക്കാരും ഇടപെടണമെന്ന് ബിജെപി ഇടുക്കി സൗത്ത് പ്രസിഡന്റ് വിസി വര്‍ഗീസ് ആവശ്യപ്പെട്ടു. തമിഴ് നാട്ടില്‍ നിന്നുമെത്തുന്ന ഉല്‍പന്നങ്ങള്‍ക്ക് ഗുണ നിലവാരം കുറവാണെന്നും ആരോപണമുണ്ട്. ജില്ലയില്‍ നിന്നുള്ള ടോറസ് വാഹനങ്ങള്‍ക്ക് തമിഴ്‌നാട്ടില്‍ നിന്നും ഖനന ഉത്പന്നങ്ങള്‍ കയറ്റിക്കൊണ്ടുവരുന്നതിന് നിലവില്‍ പെര്‍മിറ്റ് നല്‍കാത്തതും പ്രതിസന്ധിയാണ്. ഇതിനായി തമിഴ്‌നാട് ലോബികള്‍ വലിയ ഇടപെടല്‍ നടത്തുന്നുണ്ടെന്നും ആരോപണമുണ്ട്.
What's Your Reaction?






