ഗോവയില്‍ കെട്ടിടത്തില്‍നിന്ന് വീണ് ഇടുക്കി മൂങ്കിപ്പള്ളം സ്വദേശിക്ക് ദാരുണാന്ത്യം

ഗോവയില്‍ കെട്ടിടത്തില്‍നിന്ന് വീണ് ഇടുക്കി മൂങ്കിപ്പള്ളം സ്വദേശിക്ക് ദാരുണാന്ത്യം

Mar 8, 2026 - 10:00
 0
ഗോവയില്‍ കെട്ടിടത്തില്‍നിന്ന് വീണ് ഇടുക്കി മൂങ്കിപ്പള്ളം സ്വദേശിക്ക് ദാരുണാന്ത്യം
This is the title of the web page

ഇടുക്കി: ഗോവയില്‍ വിനോദയാത്രയ്‌ക്കെത്തിയ യുവാവ് കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. കൊച്ചറ മൂങ്കിപ്പള്ളം മാറാമ്പടത്ത് ബേബിച്ചന്‍ എം കെ(34) ആണ് മരിച്ചത്. കൊച്ചറയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ബേബിച്ചനും സ്ഥാപന ഉടമയുമടങ്ങുന്ന സംഘം വ്യാഴാഴ്ചയാണ് ഗോവയിലേക്ക് പുറപ്പെട്ടത്. വെള്ളിയാഴ്ച ഇവര്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ രണ്ടാംനിലയിലുള്ള ബാല്‍ക്കണിയില്‍നിന്ന് കാല്‍വഴുതി വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് കമ്പംമെട്ട് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍. ഭാര്യ: ചിന്നു ബേബിച്ചന്‍ മുളകരമേട് വടക്കേല്‍ കുടുംബാംഗം. മക്കള്‍: ബിയ, നിയ, റയാന്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow