ഇഎസ്എ വിഷയത്തില്‍ ഇടത്-വലത് മുന്നണികള്‍ രാഷ്ട്രീയം കളിക്കുന്നു: ബിഡിജെഎസ്

ഇഎസ്എ വിഷയത്തില്‍ ഇടത്-വലത് മുന്നണികള്‍ രാഷ്ട്രീയം കളിക്കുന്നു: ബിഡിജെഎസ്

Sep 2, 2026 - 15:13
 0
ഇഎസ്എ വിഷയത്തില്‍ ഇടത്-വലത് മുന്നണികള്‍ രാഷ്ട്രീയം കളിക്കുന്നു: ബിഡിജെഎസ്
This is the title of the web page

ഇടുക്കി: ഇഎസ്എ കരടുവിജ്ഞാപനവുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാനുള്ള സമയപരിധി അവസാനിക്കാറായിട്ടും ഇടത്- വലത് മുന്നണികള്‍ രാഷ്ട്രീയം കളിക്കുന്നത് ജനവഞ്ചനയാണെന്ന് ബിഡിജെഎസ് ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റി. പശ്ചിമഘട്ടത്തിലെ തമിഴ്‌നാട് ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങള്‍ ജിയോ മാപ്പിങ്, സര്‍വേ, അനുബന്ധ നടപടികള്‍ എന്നിവ പൂര്‍ത്തീകരിച്ച് ജനവാസ മേഖലയും വനപ്രദേശവും കൃഷിഭൂമിയും തിട്ടപ്പെടുത്തി മാപ്പ് തയ്യാറാക്കിയിട്ട് മാസങ്ങളായി. എന്നാല്‍, കേരളത്തില്‍ സര്‍ക്കാരും ഇഎസ്എ പരിധിയിലുള്ള തദ്ദേശ സ്ഥാപനങ്ങളും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നു. 2014 മാര്‍ച്ച് 10ലെ സര്‍വേ റിപ്പോര്‍ട്ടുമായി കേരളം ഇപ്പോഴും വിഷയത്തില്‍ രാഷ്ട്രീയം കളിക്കുകയാണ്. ഈകാലയളവില്‍ ഭരണത്തിലുള്ള ഇടത് വലത് മുന്നണികള്‍ ജനത്തെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
മലയോര മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാം സൃഷ്ടിക്കുന്ന വിഷയത്തില്‍ കോടതിയെ സമീപിക്കുമെന്ന കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന്റെ പ്രസ്താവന, ഇടുക്കി എംപി പരാജയമാണെന്നതിന്റെ കുറ്റസമ്മതമാണ്. ഇഎസ്എ അന്തിമ വിജ്ഞാപനംവന്ന ശേഷം കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ കാത്തിരിക്കാതെ സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും അടിയന്തരനടപടി സീകരിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സംഗീത വിശ്വനാഥന്‍, ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ, പാര്‍ത്ഥേശന്‍ ശശികുമാര്‍, മനേഷ് കുടിക്കയത്ത്, സന്ദീപ് ഇ യു, ബിനീഷ് കെ പി, സന്തോഷ് തോപ്പില്‍, ജോബി വാഴാട്ട്, ബിനോജ് ടി കെ, പി പി ശ്രീരാജ്, അശോകന്‍ കാരുവേലില്‍, സുരേഷ് പി സി തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow