കട്ടപ്പന ഗവ. കോളേജിൽ ചങ്ങാതിക്കൂട്ടം ഒത്തുചേർന്നു
കട്ടപ്പന ഗവ. കോളേജിൽ ചങ്ങാതിക്കൂട്ടം ഒത്തുചേർന്നു

ഇടുക്കി: കട്ടപ്പന ഗവ. കോളേജിൽ നിന്ന് 1981–-83 കാലഘട്ടത്തിൽ പിഡിസി പഠിച്ചിറങ്ങിയവരുടെ കൂട്ടായ്മയായ ചങ്ങാതിക്കൂട്ടത്തിന്റെ സംഗമം നടത്തി. പ്രിൻസിപ്പൽ ഡോ. വി കണ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ ജി മനോഹരൻ അധ്യക്ഷനായി. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വി ബി രാജൻ, കെ ആർ രാജേന്ദ്രൻ, പി ബി ശ്രീനിവാസൻ, ടോമി ജോസഫ്, സുരേഷ് കുമാർ ദാസ്, എം ജെ സ്റ്റീഫൻ എന്നിവരെ അനുമോദിച്ചു. കോളേജ് ലൈബ്രറിയിലേക്ക് കൂട്ടായ്മ അലമാര വാങ്ങി നൽകി. രക്ഷാധികാരി തോമസ് കുര്യൻ, സെക്രട്ടറി സണ്ണി മൂഴയിൽ, ട്രഷറർ ജോസ് കൊല്ലംകുടിയിൽ, കൊമേഴ്‌സ് വിഭാഗം അധ്യാപകർ ജോയിസ്, കൂട്ടായ്മ അംഗങ്ങളായ ആന്റണി കട്ടക്കയം, ഒ എം ജെയിംസ്‌കുട്ടി, ജോർജ് ജോസഫ്, കെ വി ബേബി, പി ടി വിജയൻ, ലൂസി ഷാജി, കെ ബി ഓമന, പി പി സുജാത എന്നിവർ സംസാരിച്ചു.
What's Your Reaction?






