ലഹരിക്കെതിരെ കൈകോര്‍ത്ത് ലബ്ബക്കട ജെപിഎം കോളേജ്: ബോധവല്‍ക്കരണ പരിപാടി നടത്തി
ലഹരിക്കെതിരെ കൈകോര്‍ത്ത് ലബ്ബക്കട ജെപിഎം കോളേജ്: ബോധവല്‍ക്കരണ പരിപാടി നടത്തി
ഇടുക്കി: ലബ്ബക്കട ജെപിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തി. ആന്റി- നര്‍ക്കോട്ടിക് സെല്ലും തിരുവല്ല ആന്റി നര്‍ക്കോട്ടിക് ആന്‍ഡ് ആല്‍ക്കഹോളിക് മിഷനറി സര്‍വീസും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ലഹരിക്കെതിരെ വിദ്യാര്‍ഥികള്‍ അണിനിരക്കണമെന്നും കലാലയങ്ങളിലും പരിസരത്തും ലഹരി ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നത് തടയാന്‍ ജാഗ്രത പുലര്‍ത്തണമെന്നും ആഹ്വാനം ചെയ്ത് മിഷനറി സര്‍വീസ് ഡയറക്ടര്‍ ജോര്‍ജി, ജേക്കബ് റാന്നി, ജോബി, ഡോ. അനൂപ് ഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ മാജിക് ഷോയും തെരുവ് നാടകവും പപ്പറ്റ് ഷോയും അവതരിപ്പിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. ജോണ്‍സണ്‍ വി, വൈസ് പ്രിന്‍സിപ്പല്‍ ഫാ. പ്രിന്‍സ് തോമസ്, ബര്‍സാര്‍ ചാള്‍സ് തോപ്പില്‍ എന്നിവര്‍ സന്ദേശം നല്‍കി. ലഹരി വിരുദ്ധസെല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോജിന്‍ ജോസഫ്, വിദ്യാര്‍ഥി പ്രതിനിധി ഏബല്‍ എബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

