ചെറുതോണിയില്‍ റോഡരികില്‍ കാര്‍ ഉപേക്ഷിച്ച നിലയില്‍: ഓടയിലെ നീരൊഴുക്ക് തടസപ്പെടുന്നു
ചെറുതോണിയില്‍ റോഡരികില്‍ കാര്‍ ഉപേക്ഷിച്ച നിലയില്‍: ഓടയിലെ നീരൊഴുക്ക് തടസപ്പെടുന്നു
ഇടുക്കി: അടിമാലി- കുമളി ദേശീയപാതയോരത്ത് അജ്ഞാതര്‍ ഉപേക്ഷിച്ച കാര്‍ ഓടയിലെ നീരൊഴുക്ക് തടസപ്പെടുത്തുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ചെറുതോണി വെള്ളക്കയത്തെ പെട്രോള്‍ പമ്പിനുസമീപം കെഎല്‍ 69 5985 നമ്പര്‍ ഡാറ്റ്‌സണ്‍ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്. ഓടയിലേക്ക് ഇറങ്ങിക്കിടക്കുന്നതിനാല്‍ നീരൊഴുക്ക് തടസപ്പെടുകയും മഴക്കാലത്ത് ദേശീയപാതയില്‍ വെള്ളക്കെട്ട് രൂപപ്പെടാനും കാരണമായി. കാര്‍ ശ്രദ്ധയില്‍പെട്ടിട്ടും പൊലീസോ മോട്ടോര്‍ വാഹന വകുപ്പോ നടപടി സ്വീകരിച്ചിട്ടില്ല.
What's Your Reaction?