അവധിക്കാലമായതോടെ മൂന്നാറില്‍ സഞ്ചാരികളുടെ തിരക്ക് വര്‍ധിക്കുന്നു
അവധിക്കാലമായതോടെ മൂന്നാറില്‍ സഞ്ചാരികളുടെ തിരക്ക് വര്‍ധിക്കുന്നു

ഇടുക്കി: മധ്യവേനല്‍ അവധി ആരംഭിച്ചതോടെ മൂന്നാറില്‍ വിനോദസഞ്ചാരികളുടെ തിരക്കേറുന്നു. അയല്‍ ജില്ലകളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കുപുറമെ കേരളത്തിന് പുറത്തുനിന്നും സഞ്ചാരികള്‍ ഹൈറേഞ്ചിലേക്കെത്തുന്നുണ്ട്. പകല്‍ ചൂട് ഉണ്ടെങ്കിലും രാത്രി കാലങ്ങളിലും പുലര്‍ച്ചെയുമുള്ള തണുപ്പ് ഹൈറേഞ്ചിനെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കി മാറ്റി. വേനല്‍ മഴ എത്തിയതാടെ മലയോരം പച്ചപ്പ് വീണ്ടെടുത്തിട്ടുണ്ട്. ചെങ്കുളം, മാട്ടുപ്പെട്ടിയടക്കമുള്ള കേന്ദ്രങ്ങളില്‍ ബോട്ടിങ്ങിന് തിരക്ക് വര്‍ധിച്ചു. ഇരവികുളം ദേശിയോദ്യാനം തുറന്നതോടെ ഇവിടേയ്ക്കും സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചു. കഴിഞ്ഞ രണ്ട് മാസക്കാലം വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കാര്യമായ തിരക്കനുഭവപ്പെട്ടിരുന്നില്ല. ഈ തിരക്ക് വകരുന്ന രണ്ട് മാസങ്ങളിലും തുടരുമെന്നാണ് പ്രതീക്ഷ. ഇതോടെ വ്യാപാരികളും ഹോംസ്റ്റേ, റിസോര്‍ട്ട് നടത്തിപ്പുകാരും പ്രതീക്ഷയിലാണ്.
What's Your Reaction?






