കുമളിയില്‍ ഗതാഗതം 'നിയന്ത്രിച്ച്' പോത്തുകള്‍: വാഹനങ്ങള്‍ കുരുക്കില്‍പ്പെട്ടത് മണിക്കുറുകള്‍
കുമളിയില്‍ ഗതാഗതം 'നിയന്ത്രിച്ച്' പോത്തുകള്‍: വാഹനങ്ങള്‍ കുരുക്കില്‍പ്പെട്ടത് മണിക്കുറുകള്‍
ഇടുക്കി: തേക്കടിയുടെ പ്രവേശന കവാടവും ശബരിമല ഇടത്താവളവുമായ കുമളിയില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ മണിക്കുറുകളോളം ഗതാഗതം തടസപ്പെടുത്തി. ബുധനാഴ്ചയാണ് ടൗണിലൂടെ ഒരുഡസനിലേറെ പോത്തുകള്‍ കൊട്ടാരക്കര-ദിണ്ടിഗല്‍ ദേശീയപാതയില്‍ നിലയുറപ്പിച്ച് വാഹനങ്ങള്‍ കുരുക്കിലാക്കിയത്. ബസ് സ്റ്റാന്‍ഡ് മുതല്‍ ഹോളിഡേ ഹോം വരെ പലസ്ഥലങ്ങളിലായി ഇവറ്റകള്‍ മണിക്കൂറുകളോളം നിലയുറപ്പിച്ചു. സദാസമയം വാഹനങ്ങള്‍ കടന്നുപോകുന്ന പാതയില്‍ കാല്‍നടയാത്രികരും ഇരുചക്ര വാഹനയാത്രക്കാരും ഉള്‍പ്പെടെ ഏറെ ബുദ്ധിമുട്ടി. വാഹനങ്ങള്‍ ഇവറ്റകളെ മറികടന്ന് മുന്നോട്ടുപോകാന്‍ ശ്രമിച്ചതോടെ ഗതാഗതം തടസപ്പെട്ടു.
സംഭവത്തില്‍ പഞ്ചായത്തിന്റെ അനാസ്ഥക്കെതിരെ നാട്ടുകാര്‍ രംഗത്തെത്തി. അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടികൂടാന്‍ അടയ്ക്കുന്ന പൗണ്ട് നിലവില്‍ പ്രവര്‍ത്തനരഹിതമാണ്. മണ്ഡലകാലത്ത് വാഹനത്തിരക്കേറുന്നതോടെ കന്നുകാലികള്‍ വാഹനഗതാഗതത്തിന് ഭീഷണിയാകും. ഇവറ്റകളെ അടിയന്തരമായി പിടികൂടണമെന്നും ഉടമകളില്‍നിന്ന് പിഴ ഈടാക്കണമെന്നുമാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
What's Your Reaction?

