ചപ്പാത്ത് -പച്ചക്കാട് റോഡ് തകര്‍ന്നു: വാഹനയാത്ര ദുരിതം
ചപ്പാത്ത് -പച്ചക്കാട് റോഡ് തകര്‍ന്നു: വാഹനയാത്ര ദുരിതം

ഇടുക്കി: അയ്യപ്പന്‍കോവില്‍ ചപ്പാത്ത് -പച്ചക്കാട് റോഡിന്റെ വിവിധ സ്ഥലങ്ങള്‍ തകര്‍ന്നതോടെ യാത്രാക്ലേശം രൂക്ഷമായി. പിഎംജിഎസ്‌വൈ പദ്ധതിയില്‍ നിര്‍മിച്ച റോഡാണ് തകര്‍ന്നത്. തോട്ടം മേഖലയിലൂടെ കടന്നുപോകുന്ന പാതയാണിത്. സിമന്റ് പാലം മുതല്‍ മരുതുംപേട്ട വരെയുള്ള ഭാഗം ഗതാഗത യോഗ്യമല്ല. റോഡിലെ വിവിധ ഭാഗങ്ങളില്‍ ടാറിംഗ് ഇളകി വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെ കടന്നുപോകുന്ന പാതയില്‍ അപകടം തുടര്‍ക്കഥയായി മാറി.
റോഡ് തകര്‍ന്നത്തോടെ ടാക്‌സി തൊഴിലാളികള്‍ ഇവിടേയ്ക്ക് ഓട്ടം പോകാന്‍ മടിക്കുകയാണ്. നാട്ടുകാര്‍ നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടി എങ്ങുമെത്തിയില്ല.
ഇതിനിടെ പച്ചക്കാട്ട് ഭാഗത്ത് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ടാറിങ് നടത്തിയിരുന്നു. സഞ്ചാരയോഗ്യമല്ലാത്ത ഭാഗങ്ങള്‍ ഒഴിവാക്കി പൊളിയാത്ത ഭാഗത്താണ് ടാറിംഗ് നടത്തിയതെന്നും ആക്ഷേപമുണ്ട്.
What's Your Reaction?






