കുമളിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു: അഞ്ചുപേര്‍ക്ക് പരിക്ക്
കുമളിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു: അഞ്ചുപേര്‍ക്ക് പരിക്ക്

ഇടുക്കി: കുമളി 65 -ാം മൈലില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് അപകടം. അട്ടപ്പള്ളം കര്‍ഷകചന്തയില്‍ നിന്നും സാധനങ്ങളുമായി വണ്ടിപ്പെരിയാറിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയാണ് 65 -ാം മൈലില്‍ പാലത്തിനുസമീപം തലകീഴായി മറിഞ്ഞത്. വാഹനത്തില്‍ മൂന്നു വയസ് പ്രായമുള്ള കുട്ടിയുള്‍പ്പെടെ അഞ്ചുപേരുണ്ടായിരുന്നു. തങ്കമല സ്വദേശികളായ ചെല്ലദുരൈ, ഉഷ, ഇവരുടെ മകള്‍ ദിയ, ധനലക്ഷ്മി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കുമളി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുമളി പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
What's Your Reaction?






