വണ്ടിപ്പെരിയാര്‍ ഗവ. യുപി സ്‌കൂളില്‍ ബുധനാഴ്ച ദിവസങ്ങള്‍ ഇംഗ്ലീഷ് ദിനമായി ആചരിക്കും

വണ്ടിപ്പെരിയാര്‍ ഗവ. യുപി സ്‌കൂളില്‍ ബുധനാഴ്ച ദിവസങ്ങള്‍ ഇംഗ്ലീഷ് ദിനമായി ആചരിക്കും

Sep 29, 2024 - 18:29
 0
വണ്ടിപ്പെരിയാര്‍ ഗവ. യുപി സ്‌കൂളില്‍ ബുധനാഴ്ച ദിവസങ്ങള്‍ ഇംഗ്ലീഷ് ദിനമായി ആചരിക്കും
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗവ. യുപി സ്‌കൂളില്‍ റീഗള്‍ ജോണ്‍സ് ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച ദിവസങ്ങള്‍ ഇംഗ്ലീഷ് ദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചു. മാര്‍പാപ്പ രണ്ടാമന് ലോകസമാധാനം എന്ന തലക്കെട്ടില്‍ ഇംഗ്ലീഷ് ഭാഷയില്‍ ലോകത്തിലെ ഏറ്റവും നീളം കൂടിയ കത്ത് എഴുതി ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയ റീഗള്‍ ജോണ്‍സിന്റെ പേരിലാണ് വര്‍ഷങ്ങളായി സ്‌കൂളില്‍ ഇംഗ്ലീഷ് ക്ലബ് പ്രവര്‍ത്തിച്ചുവരുന്നത്. ഇംഗ്ലീഷ് ദിനത്തിന്റെ ഭാഗമായി എല്ലാ ബുധനാഴ്ചയും മുഴുവന്‍ വിദ്യാര്‍ഥികളും അധ്യാപകരും ഇംഗ്ലീഷില്‍ മാത്രം സംസാരിക്കുവാനും വിവിധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുവാനും തീരുമാനിച്ചു. ഇംഗ്ലീഷ് നാടകം, പ്രസഗം, പദ്യപാരായണം എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. രാവിലെ മുതല്‍ വൈകുന്നേരം വരെ ക്ലാസിലും സ്‌കൂള്‍ പരിസരത്തും ഇംഗ്ലീഷില്‍ സംസാരിക്കുവാന്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി.  ബുധനാഴ്ചയില്‍ അസംബ്ലിക്ക് വിദ്യാര്‍ഥികള്‍ നേതൃത്വം നല്‍കും. ഇംഗ്ലീഷ് പരിജ്ഞാനം വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെയാണ് ഓരോ ബുധനാഴ്ചയും ഇംഗ്ലീഷ് ദിവസമായി ആചരിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത് എന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എസ് ടി രാജ് അധ്യാപകനായ ദിനകരന്‍ എന്നിവര്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow