നടുമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം സമാപിച്ചു
നടുമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം സമാപിച്ചു

ഇടുക്കി: നടുമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം സമാപിച്ചു. ആറാട്ട് മഹോത്സവത്തില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. യജ്ഞാചാര്യന്‍ ശബരിനാഥ് ദേവിപ്രിയ മുഖ്യകാര്‍മികത്വം വഹിച്ച യജ്ഞത്തില്‍ വിവിധ പ്രാര്‍ഥനകളും പൂജകളും നടത്തി. താലപ്പൊലി ഘോഷയാത്രയും നടന്നു. പ്രസിഡന്റ് കെ കെ രാജന്‍, സെക്രട്ടറി കെ ആര്‍ സത്യന്‍, വൈസ് പ്രസിഡന്റ് ടി കെ സന്തോഷ്, ട്രഷറര്‍ സി ജി ബൈനേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






