കളരിപ്പയറ്റ് അസോസിയേഷന്‍ കട്ടപ്പനയില്‍ ജില്ലാ ചാമ്പ്യന്‍ഷിപ്പ് നടത്തി 

കളരിപ്പയറ്റ് അസോസിയേഷന്‍ കട്ടപ്പനയില്‍ ജില്ലാ ചാമ്പ്യന്‍ഷിപ്പ് നടത്തി 

Jun 2, 2026 - 10:41
 0
കളരിപ്പയറ്റ് അസോസിയേഷന്‍ കട്ടപ്പനയില്‍ ജില്ലാ ചാമ്പ്യന്‍ഷിപ്പ് നടത്തി 
This is the title of the web page

ഇടുക്കി: ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലാ ചാമ്പ്യന്‍ഷിപ്പ് നടത്തി. അഡ്വ. സേനാപതി വേണു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന കളരികളില്‍നിന്നായി 53 വിദ്യാര്‍ഥികളാണ് ചുവടുകള്‍, മെയ്പയറ്റ്, കെട്ടുകാരി, ഫെന്‍സിങ്, വാളും പരിചയും, ഉറുമിവീശല്‍, ഉറുമിപ്പയറ്റ്, കത്തിയും വെറും കയ്യും, കൈപ്പോര്, ചവിട്ടി പൊങ്ങല്‍ എന്നീ വിഭാഗങ്ങള്‍ മത്സരിച്ചത്. ജില്ലാ പഞ്ചായത്തംഗം മിനി പ്രിന്‍സ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം ടി ബാബു ആശാന്‍, ജില്ലാ സെക്രട്ടറി ജി കെ രാജശേഖരന്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറി ബാബുരാജ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലര്‍ ജേക്കബ് തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow